കോട്ടയം : എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് വൈക്കത്ത് തുടക്കമായി.ഉദയനാപുരത്തു നിന്ന് ആരംഭിച്ച വൈക്കം കാവ് റോഡ് ജംഗ്ഷനിൽ ആദ്യ ദിവസ പര്യടനം സമാപിച്ചു.ഇന്ന് രാവിലെ കുറവിലങ്ങാട് മണ്ഡലത്തിലായിരുന്നു സമ്പർക്കം.മുൻ ഗുരുവായൂർ മേൽശാന്തിയും സാമവേദ പണ്ഡിതനുമായ ഡോ ശിവകരൻ നമ്പൂതിരിയെനേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും മികച്ച ക്ഷീര കർഷകക്കുള്ള ദേശീയ അവാർഡ് ജേതാവും കേന്ദ്ര ഗവൺമെന്റിന്റെ ഗോപാല രത്ന പുരസ്കാരവും ലഭിച്ച ശ്രീമതി രശ്മി സണ്ണിയെ തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ കർഷകക്കുള്ള അവാർഡും മികച്ച വനിതാ സംരംഭക അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മോനിപള്ളി എംയുഎം ഹോസ്പിറ്റലിൽ എത്തി അവിടുത്തെ അന്ധേവാസികളെയും ഡോക്ടർമാരെയും സന്ദർശിക്കുകയും വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്തു.നാളെ രാവിലെ പുതുപ്പള്ളിയിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും.ഉച്ചയ്ക്ക് ശേഷം അയർക്കുന്നം മണ്ഡലത്തിലെ 4 പഞ്ചായത്തുകളിൽ തുറന്ന ജീപ്പിൽ 100 കണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ സ്ഥാനാർഥി പര്യടനം നടക്കും.തിരുവഞ്ചൂർ കവലയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മണർകാട് കവലയിലാണ് സമാപിക്കുന്നത്.