ന്യൂഡൽഹി: ന്യൂഡൽഹി ആനന്ദ് വിഹാർ ആശുപത്രിയിൽ തീ പിടുത്തം. ഒരാൾ മരിച്ചു. ആനന്ദ് വിഹാർ ആശുപത്രിയിലെ കോസ്‌മോസ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. രാവിലെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് എട്ടോളം രോഗികളെ രക്ഷാപ്രവർത്തനം നടത്തി രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് ആശുപത്രിയിൽ തീ പടർന്നു പിടിച്ചത്. ഡൽഹി ഫയർ സർവീസിന്റെ കൺട്രോൾ റൂമാണ് തീ പിടുത്തം നിയന്ത്രിക്കാനായി എത്തിയത്. ഗ്രൗണ്ട് ഫ്‌ളോറിലെ സെർവർ റൂമിലാണ് തീ ആദ്യം കണ്ടെത്തിയത്.
ഇതേ തുടർന്ന് ആശുപത്രിയിൽ പല സ്ഥലത്തും തീ പടർന്നു പിടിച്ചതോടെ കടുത്ത പുകയും, കാറ്റും ആശുപത്രിയിൽ നിറഞ്ഞു. ഇതോടെ ജീവനക്കാർ അടിയന്തര രക്ഷാപ്രവർത്തനവുമായി എത്തി. തുടർന്ന്, ആശുപത്രിയിൽ കുടുങ്ങിക്കിടന്ന ജീവനക്കാരെ അടിയന്തിരമായി രക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിൽ അഗ്നിരക്ഷാ സേനാ സംഘം രക്ഷാ പ്രവർത്തനം ആരംഭിച്ചത്. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.