നെടുംങ്കുന്നം സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസിൽ മെറിറ്റ് ഡേ ആഘോഷം നടത്തി ; പ്രതിഭകളെ ആദരിക്കലും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവജീവൻ ട്രസ്റ്റ് ട്രസ്റ്റി പി.യു തോമസ് നിർവഹിച്ചു

നെടുംങ്കുന്നം: സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസിലെ മെറിറ്റ് ഡേ ദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നവജീവൻ ട്രസ്റ്റ് ട്രസ്റ്റി പി.യു തോമസ് ഉദ്ഘാടനം ചെയ്തു. റവ.ഫാ. വർഗീസ് കൈതപ്പറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡൊമിനിക്ക് ജോസഫ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ഫൈൻ ആട്‌സ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പെയിന്റിംങിലെ പ്രഫ.ഷിജോ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബീനാ സി.ജെ ക്ലബുകളുടെ ഉദ്ഘാടനം നടത്തി. പരിപാടിയുടെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

Advertisements

Hot Topics

Related Articles