കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബ് ആയി മാറാനുള്ള നീക്കങ്ങള്‍ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ് കൊച്ചി വിമാനത്താവളം.അതിനുള്ള ഏറ്റവും സുപ്രധാനമായ പദ്ധതികളിലൊന്ന് ഡിസംബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിമാനത്താവള ടെര്‍മിനലില്‍ നിന്ന് വെറും മിനിറ്റുകളുടെ മാത്രം ദൂരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് താജ് കൊച്ചിന് ഇന്റര്‍നാഷണല്‍.
കൊച്ചി വിമാനത്താവളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണിത്.ഒരു കോടിയിലധികം യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത്. ഇത് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 1.25 കോടിക്കും 1.30 കോടിക്കും ഇടയിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അനുബന്ധ സൗകര്യങ്ങളും വികസിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ ആഡംബര ഹോട്ടല്‍ സമുച്ചയം കൂടി പണികഴിപ്പിച്ച് സിയാലിന്റെ നീക്കം.പ്രധാന ടെര്‍മിനലില്‍ നിന്ന് വെറും 500 മീറ്റര്‍ മാത്രമാണ് ഹോട്ടലിലേക്കുള്ള ദൂരം. മികച്ച സൗകര്യങ്ങളാണ് ഹോട്ടലില്‍ ഒരുക്കയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റണ്‍വേയുടെയും മറുവശത്ത് ഹരിതശോഭയുടെയും കാഴ്ച നല്കുന്ന 111 മുറികള്‍, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, ബാങ്ക്വെറ്റ് ഹാളുകള്‍, ബോര്‍ഡ് റൂമുകള്‍, പ്രീ-ഫംഗ്ഷന് ഏരിയ, സിമ്മിംഗ് പൂള്, വിസ്തൃതമായ ലോബി, ബാര്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവ പഞ്ചനക്ഷത്ര നിലവാരത്തില്‍ കൊച്ചി വിമാനത്താവളത്തിലെ താജ് ഹോട്ടലിലുണ്ട്.താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്റോറന്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും, ഹൗസ് ഓഫ് മിംഗ് എന്നിവയുടെ ഭക്ഷണ മികവും ഒരുക്കിയിട്ടുണ്ട്. 4 ഏക്കറില്‍ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലില്‍ കാര്‍ പാര്‍ക്കിങ്ങിന് വിശാലമായ സ്ഥലമാണ് ഉളളത്.