നെടുമ്പാശേരി വഴി 18 കോടിയുടെ ഹെറോയിൻ കടത്തി; മലയാളിക്ക് 40 വർഷം കഠിന തടവ്; നൈജീരിയക്കാരന് 16 വർഷം തടവ്

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസില്‍ രണ്ടുപേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു.നൈജീരിയൻ സ്വദേശി ഉക്കാമാക്ക ഇമ്മാനുവേല്‍ ഒബിഡ, പെരിന്തല്‍മണ്ണ സ്വദേശിയായ മുരളീധരൻ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. മുരളീധരനെ 40 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും ഉക്കാമാക്കയെ 16 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. 2022 ആഗസ്റ്റ് 21 ന് സിംബാവെയിലെ ഹരാരയില്‍ നിന്നും ദോഹ വഴി നെടുമ്ബാശേരിയില്‍ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജില്‍ നിന്നുമാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് ദില്ലി വിമാനത്താവളത്തില്‍ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച്‌ വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.