നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ഉദ്യോ​ഗസ്ഥരെ പുറത്താക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിച്ച് സിഐഎസ്എഫ്; കേസിൽ ഒരു ഇൻസ്പെക്ടറെ കൂടി ചോദ്യം ചെയ്യും

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സിഐഎസ്എഫ് ഇൻസ്പെക്ടറെ കൂടി ചോദ്യം ചെയ്യാൻ പൊലീസ്. ഈ ഉദ്യോഗസ്ഥനോട് നാളെ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ മദ്യപിച്ചത് ഇയാളുടെ വീട്ടിൽവെച്ചാണ്. കൊലപാതക കേസിൽ പ്രതികളായ ഉദ്യോ​ഗസ്ഥരെ പുറത്താക്കാനുള്ള നീക്കങ്ങളാരംഭിച്ചിരിക്കുകയാണ് സിഐഎസ്എഫ്.

Advertisements

കൂടുതൽ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. അതിന്റെ ഭാ​ഗമായിട്ടാണ് ഒരു ഉദ്യോ​ഗസ്ഥനെക്കൂടി ചോദ്യം ചെയ്യാൻ നെടുമ്പാശ്ശേരി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിൽ കൂടുതൽ ഉദ്യോ​ഗസ്ഥർ ഉൾപ്പെടാനുള്ള സാധ്യതയും ഉദ്യോ​ഗസ്ഥർ പങ്കുവെയ്ക്കുന്നുണ്ട്. സേനയിലെ ഒരു ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ പാർട്ടി നടന്നിരുന്നു. അതിൽ നിരവധി ഉദ്യോ​ഗസ്ഥരാണ് പങ്കെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപാതകത്തിന് ശേഷം കേസിലെ രണ്ടാം പ്രതിയായ മോഹൻകുമാർ കൊലപാതകം നടത്തിയതിന് ശേഷം മുങ്ങിയിരുന്നു. തുടർന്ന് പതിവുപോലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ഇയാളെ സഹായിച്ചത് മറ്റൊരു സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനാണ്. ഈ ഇൻസ്പെക്ടറെയാണ് നാളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുണ്ട്. 

മാത്രമല്ല, ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത ഉദ്യോ​ഗസ്ഥരെ സേനയിൽ നിന്ന് പിരിച്ച വിടാനാണ് സിഐഎസ്എഫ് നീക്കം ആരംഭിച്ചിരിക്കുന്നത്. പൊലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറി. ഡിജിയുടെ തീരുമാനം ഈ ആഴ്ച ഉണ്ടാകും. 

Hot Topics

Related Articles