നെടുംകുന്നം : വിരൻമലയിൽ നടക്കുന്ന മണ്ണെടുപ്പിനെതിരെ നടന്ന പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി എം ഗോപകുമാർ, എൻസൈക്കളോപീഡിയ മുൻ എഡിറ്റർ നെടുംകുന്നം ഗോപാലകൃഷ്ണൻ, കോൺ. ഡിസിസി എക്സി. അംഗം ജോ തോമസ് പായിക്കാട്, സിപിഎം ഏരിയ സെക്രട്ടറി വി ജി ലാൽ, സിപിഎം ലോക്കൽ സെക്രട്ടറി രഞ്ചി രവീന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോൺസൺ ഇടത്തിനകം, സിപിഐ ജില്ലാ കമ്മറ്റി അംഗം അജി കാരുവാക്കൽ, ബിജെപി പഞ്ചാ. പ്രസിഡൻ്റ് മോഹൻദാസ്, സിപിഎം ജില്ലാ കമ്മറ്റി അംഗം എ കെ ബാബു, കേരള കോൺ. മണ്ഡലം പ്രസിഡൻ്റ് എബ്രഹാം ജോസ് മണമേൽ, സിപിഐ ലോക്കൽ സെക്രട്ടറി രാജേഷ് വെൺപാലയ്ക്കൽ, ചീഫ് ഇമാം ജനാബ് മുജീബ് ഫലാഹി , ശ്രീഭഗവതി ദേവസ്വം പ്രസിഡൻ്റ് എ ആർ ഹരിഹരകുമാർ ആര്യാട്ട് , പരിസ്ഥിതി പ്രവർത്തകൻ തോമസ് കെ പീലിയാനിക്കൽ, മുസ്ളിം ലീഗ് അംഗം മജീദ് റാവുത്തർ, വ്യാപാരി പ്രതിനിധി ഹബീബ് റഹ്മാൻ എം കെ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതാ ഉണ്ണികൃഷ്ണൻ, സൗമ്യ ഒ റ്റി , പഞ്ചായത്തംഗങ്ങളായ മാത്യു വർഗീസ്, ബീന വർഗീസ്, ബീന സി ജെ, രവി വി സോമൻ, ജോ ജോസഫ്, കെ എൻ ശശിധരൻ, വീണ ബി.നായർ, മേഴ്സി റെൻ, പ്രിയ ശ്രീരാജ്, എന്നിവർ പങ്കെടുത്തു .