തിരുവനന്തപുരം : നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് എന്‍.ആര്‍ മന്‍സിലില്‍ മുഹമ്മദ് മുക്താര്‍ (19), സഹോദരന്‍ മുഹമ്മദ് അഫാസ് (18), പറമുട്ടം ദര്‍ശന സ്കൂളിന് സമീപം നാല്‍ക്കാലിപൊയ്കയില്‍ എം.എച്ച് ഹൗസില്‍ ഹസൈന്‍ (21), വാളിക്കോട് കൊപ്പം അമാനത്ത് വീട്ടില്‍ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡില്‍ പ്രതിയായ അഫസ് അമിതവേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് ചോദ്യംചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന്, സഹോദരന്‍ മുഹമ്മദ് മുക്താര്‍ ഉള്‍പ്പെടെ എട്ടോളം പേര്‍ ചേര്‍ന്ന് വിനോദിനെ ഇരുമ്ബ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.