സൗദിയിൽ നഴ്‌സുമാരെ ആവശ്യമുണ്ട്; സൗദി ആരോഗ്യമന്ത്രാലയത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു അഡൾട്ട് ഇവയിൽ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ആധാർ, ഫോട്ടോ, പാസ്പോർട്ട്, ബി.എസ്.സി ഡിഗ്രി സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് (പ്രീവിയസ്), സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് (സ്‌കാൻഡ്) സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കാം. ആകർഷകമായ ശമ്ബളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26.

Advertisements

ഇതിനു പുറമെ നോർക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ താത്പര്യമുള്ള മറ്റു ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ (വനിത, ബി. എസ്.സി നഴ്‌സിംഗ് ) ഇതേ ഇമെയിൽ വിലാസത്തിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ അയയ്ക്കാവുന്നതാണ്. സംശയനിവാരണത്തിന് നോർക്ക റൂട്ട്‌സിന്റെ ടോൾ ഫ്രീ നമ്ബറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.