നീലേശ്വരത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച വ്യാജമദ്യം പിടികൂടി ; പിടികൂടിയത് 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവന്‍ മദ്യവും

നീലേശ്വരം : നീലേശ്വരത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റും ഗോവന്‍ നിര്‍മ്മിത മദ്യവും പിടികൂടി.കാസര്‍കോ
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റും മദ്യവും പിടികൂടിയത്. മംഗലാപുരം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയില്‍ നിന്നാണ് 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവന്‍ മദ്യവും പിടികൂടിയത്. പെയിന്റ് ബോക്‌സുകള്‍ക്കിടയില്‍ കന്നാസുകളിലും കുപ്പിയിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.

Advertisements

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനം ഓടിച്ചിരുന്ന മലപ്പുറം പയ്യനാട്ടെ പുല്ലൻ ചേരിയിൽ സ്വദേശി സി വി സൈനുദ്ദീന്‍ (35) അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ച ടോറസ് ലോറിയും സ്പിരിറ്റും മദ്യവും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവിന്റീവ് ഓഫീസര്‍മാരായ
വി സന്തോഷ് കുമാര്‍, എം വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍, സി അജീഷ്, പി നിഷാദ്, വി മഞ്ജുനാഥന്‍, എൽ മോഹനകുമാര്‍, പി ശൈലേഷ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ പി വി ദിജിത്ത് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Hot Topics

Related Articles