ഭക്ഷണത്തിൽ മതം വേണ്ടെന്ന പ്രസ്താവന: സന്ദീപ് വാര്യർക്കെതിരെ ബി.ജെ.പിയിൽ പ്രതിഷേധം : സന്ദീപിന്റെ വീട്ടിൽ അക്രമി അതിക്രമിച്ച് കയറി

പാലക്കാട് : ഭക്ഷണത്തിൽ മതം ചേർക്കരുതെന്ന വിവാദമായ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നാലെ ബി.ജെ.പിയിൽ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലപാടിനെ തള്ളി സന്ദീപ് രംഗത്ത് എത്തിയതാണ് വിവാദമായി മാറിയത്.

Advertisements

ഇതിനിടെ, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച്‌ കയറിയതായി പരാതി.പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സന്ദീപ് വാര്യര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലേക്കാണ് അതിക്രമിച്ച്‌ കയറിയത്. സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാലക്കാട് സഞ്ജിത്ത് വധക്കേസിന് പിന്നാലെ സന്ദീപിനെതിരെയും എസ്ഡിപിഐ വധഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി. സന്ദീപ് വാര്യരുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Hot Topics

Related Articles