കൈപ്പുഴ ശാസ്താങ്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഉത്സവം മാർച്ച് 30 മുതൽ; പ്രതിഷ്ഠാ വാർഷിക കലശം മാർച്ച് 31 ന്; ഉത്സവാഘോഷത്തിലേയ്ക്ക് കൈപ്പുഴ

കൈപ്പുഴ: ശാസ്താങ്കൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ഉത്സവം മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ച് വരെ നടക്കും. മാർച്ച് 31 നാണ് പ്രതിഷ്ഠാ വാർഷിക കലശം നടക്കും. ഏപ്രിൽ അഞ്ചിനാണ് കൈപ്പുഴക്കാവടിയും, പൈങ്കുനി ഉത്രവും.

Advertisements

മാർച്ച് 30 വ്യാഴാഴ്ച രാവിലെ അഞ്ചിന് ക്ഷേത്രത്തിൽ നടതുറക്കൽ, നിർമ്മാല്യ ദർശനം, നെയ്യഭിഷേകം, വിശേഷഷാൽ പൂജകൾ എന്നിവ ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം. ഏഴിന് ഭാഗവതപാരായണവും, എട്ടിന് നാരായണീയ പാരായണവും നടക്കും. വൈകിട്ട് അഞ്ചിന് നടതുറക്കൽ, ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. വൈകിട്ട് ഏഴിന് ജയകേരള ചിൽഡ്രൻസ് തീയറ്ററിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ശലഭോത്സവം നടക്കും. സിനിമാ താരം ശാലൂമേനോനാണ് നൃത്തസംവിധാനം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ദിനമായ മാർച്ച് 31 ന് പ്രതിഷ്ഠാ വാർഷിക കലശം നടക്കും. ക്ഷേത്രത്തിൽ രാവിലെ എട്ടിന് വാർഷിക കലശം നടക്കും. തുടർന്ന് ശ്രീഭൂതബലി. 11.30 ന് ഭക്തിഗാന സുധ, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് ക്ഷേത്രത്തിൽ സോപാന സംഗീതം. എട്ടരയ്ക്ക് ദേവസംഗീതം എന്നിവ അരങ്ങിലെത്തും. മൂന്നാം ഉത്സവ ദിവസമായ ഏപ്രിൽ ഒന്നിന് രാവിലെ ഏഴരയ്ക്ക് നാമാർച്ചന. വൈകിട്ട് ഏഴിന് തിരുവാതിരകളി. ഏഴരയ്ക്ക് കലാസന്ധ്യ എന്നിവ നടക്കും.

ഏപ്രിൽ രണ്ടിന് രാവിലെ ഏഴിന് ക്ഷേത്രത്തിൽ സൗന്ദര്യ ലഹരി. എട്ടിന് നാരായണീയ പാരായണം. ഉച്ചകഴിഞ്ഞ മൂന്നിന് ദേവസ്വം ബോർഡ് അധ്യക്ഷന് സ്വീകരണം നൽകും. മന്ത്രി വി.എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്യും. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് മേജർ സെറ്റ് കഥകളിയും അരങ്ങേറും.

ഏപ്രിൽ മൂന്നിന് വൈകിട്ട് 6.45 ന് ക്ഷേത്രത്തിൽ ആയോധന വാദ്യകലാ സമന്വയം നടക്കും. 7.45 ന് ക്ഷേത്രത്തിൽ നൃത്തവും, 8.15 ന് കലാഭവൻ ശശികൃഷ്ണയുടെ വൺമാൻഷോയും അരങ്ങിലെത്തും. ഏപ്രിൽ നാല് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് കാവടി പൂജ. തുടർന്ന് തിരുവാതിരകളിയും, 7.30 ന് സംഗീത സദസും അരങ്ങേറും. പൈങ്കുനി ഉത്സവ ദിവസമായ ഏപ്രിൽ അഞ്ചിന് ക്ഷേത്രത്തിൽ കൈപ്പുഴ കാവടി അരങ്ങേറും. രാവിലെ എട്ടിന് ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശം നടക്കും. പത്തിന് 25 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഇരുകോൽ പഞ്ചാരിമേളം ക്ഷേത്രത്തിൽ അരങ്ങേറും. 11 ന് ഭജന. 12.30 ന് പിറന്നാൾ സദ്യയും, വൈകിട്ട് നാലിന് കൈപ്പുഴ കാവടിയും നടക്കും. രാത്രി എട്ടിന് ചൊവ്വല്ലൂർ മോഹനവാര്യരുടെ സ്‌പെഷ്യൽ പാണ്ടിമേളം നടക്കും. കാവടിയുടെ ഭാഗമായി പൂക്കാവടിയും, രൂപക്കാവടിയും അരങ്ങേറും. രാത്രി 09.30 ന് ചിദംബര നാഥൻ ദൃശ്യനാടകവും അരങ്ങിലെത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.