നീണ്ടൂർ ശ്രീകൈരാതപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നാളെ ആരംഭിക്കും

ഏറ്റുമാനൂർ:നീണ്ടൂർ ശ്രീകൈരാതപുരം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 16 മുതല്‍ 18 വരെ നടക്കും.

Advertisements

വ്യാഴാഴ്ച രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം. 6.15 ന് പുതുതായി പണികഴിപ്പിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി കളമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

6.30 മുതല്‍ ശിവസ്തുതികള്‍, ലളിതസഹസ്രനാമം, ഭഗവത്ഗീതാ പാരായണം എന്നിവ നടക്കും .വൈകുന്നേരം 5 ന് നീണ്ടൂര്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം ട്രസ്റ്റ് മാതൃസമിതിയുടെ നാമസങ്കീര്‍ത്തനം. 6.30 ന് ദീപാരാധന, വി.എസ്. പ്രകാശന്‍ ചെമ്പ് അവതരിപ്പിക്കുന്ന 51 അക്ഷരാളി ശ്രീകൈരാതപുരനാഥ സ്‌തോത്രം, 7 മുതല്‍ തിരുവാതിരകളി, 7.30 ന് അര്‍ജ്ജുന്‍ വടക്കേടത്തിന്റെ വയലിന്‍ കച്ചേരി, രാത്രി 9 മുതല്‍ ഭക്തിഗാനമേള.
വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ശിവസ്തുതികൾ. വൈകുന്നേരം 5 മുതല്‍ നീണ്ടൂര്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ശിവാനന്ദ ലഹരി. 6.30 ന് ദീപാരാധന, കാവടി ഹിഡുംബന്‍പൂജ, 7 ന് ദേശ താലപ്പൊലി ഘോഷയാത്ര, 7.30 മുതല്‍ ഭജന്‍സ് – നാമജപലയഘോഷം.

ശിവരാത്രി ദിവസം രാവിലെ കൂട്ടവെടി, അഭിഷേകം, ഉച്ചപൂജ, മഹാഗണപതിഹോമം, ശ്രീകൈരാതപുരനാഥസ്‌തോത്രപാരായണം. 6.45 ന് കലശപൂജ, കലശാഭിഷേകം, 9.00 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം.

ഉച്ചകഴിഞ്ഞ് 2 മുതല്‍ ഭാഗവതപാരായണം, വൈകുന്നേരം 6 മണിമുതല്‍ കാഴ്ചശ്രീബലി .
രാത്രി 10.30 മുതല്‍ സംഗീതസദസ്സ്. 12.00 ന് മഹാശിവരാത്രി പൂജ, ഇളനീര്‍ അഭിഷേകം, വ്രതാനുഷ്ഠാനപൂര്‍ത്തീകരണം, 1.00 ന് വിളക്ക്, വലിയ കാണിക്ക.

Hot Topics

Related Articles