നീറ്റ് പരീക്ഷ ഫലം : കോഴിക്കോട് സ്വദേശിനി ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്

കോഴിക്കോട്: ബിരുദതല മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്. 

Advertisements

അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ് ആര്യ നേടിയത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താമരശ്ശേറി അല്‍ഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പാല ബ്രില്യന്റ് കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തിവരികയായിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന ആര്‍.എസ് സഹോദരിയാണ്.

Hot Topics

Related Articles