നീറ്റ് ചോദ്യപേപ്പർ ചോർച്ച : മുഖ്യപ്രതിയെ സിബിഐ കസ്റ്റഡിയിലെടുത്തു 

ന്യൂഡല്‍ഹി : നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയില്‍ സി.ബി.ഐയുടെ നിർണായക അറസ്റ്റ്. മുഖ്യസൂത്രധാരൻ അമൻ സിംഗിനെ ജാർഖണ്ഡിലെ ധൻബാദില്‍ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.കേസില്‍ സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്. ഹസാരിബാഗിലെ സ്കൂള്‍ പ്രിൻസിപ്പല്‍ ഇസാൻ ഉള്‍ ഹഖ്, പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരിബാഗിലെ സ്കൂളില്‍ നിന്നാണ് ചോദ്യപേപ്പർ ചോർന്നത് ഇതുമായി ബന്ധപ്പെട്ടാണ് സ്കൂള്‍ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയുമടക്കം അറസ്റ്റ് ചെയ്തത്.

Advertisements

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്കൂള്‍ ഉടമയെ സി,ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ്‌ജലറം സ്കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താൻ 27 വിദ്യാർത്ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീറ്റ് യു.ജി ചോദ്യക്കടലാസ് ചോർച്ചയില്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മേയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണമുയർന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്. ഇതിന്റെ തുടർച്ചയായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മറ്റു പരീക്ഷകളും മാറ്റിവച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.