ഏറ്റുമാനൂർ : നീറ്റ് എംഡിഎസ്-2025 പരീക്ഷയിൽ ഏറ്റുമാനൂർ സ്വദേശിനിയ്ക്ക് ദേശീയ തലത്തിൽ ഒന്നാം റാങ്ക്. ഏറ്റുമാനൂർ അന്തനാട്ട് പരേതനായ മാത്യു വി.ജോസഫിൻ്റെ മകൾ ഡോ. അഞ്ജു ആൻ മാത്യുവിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. കോട്ടയം ഗവ. ദന്തൽ കോളജ് 2017 ബാച്ച് വിദ്യാർഥിനിയായിരുന്നു. അമ്മ : റിട്ട അധ്യാപിക ജോജി സി.ജോൺ. സഹോദരി : ഡോ. അനു ട്രീസ മാത്യു ( സെന്റ് മേരീസ് ഹോസ്‌പിറ്റൽ, മണർകാട്).
Advertisements