‘നീതി നിയമപഠനത്തിലൂടെ ”പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു; ജില്ലാ പൊലീസ് പദ്ധതി നടപ്പാക്കി

കോട്ടയം ജില്ലാ പോലീസ് ആവിഷ്‌കരിച്ച ‘നീതി നിയമ പഠനത്തിലൂടെ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് പ്രിൻസിപ്പൽ ജില്ലാ &സെഷൻസ് ജഡ്ജി എൻ.ഹരികുമാർ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു . കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന ഒരു വർഷക്കാലത്തോളം നീണ്ടുനിൽക്കുന്ന നിയമ പഠന പദ്ധതിയാണ് ഇത്. സാമൂഹ്യരംഗത്തും, സാമ്പത്തികരംഗത്തും ,രാഷ്ട്രീയരംഗത്തും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

ഇതനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും മാറുന്നുണ്ട് . നിയമങ്ങൾ നടപ്പിലാക്കുന്ന നിയമപാലകരും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടായിരിക്കണം മുന്നോട്ട് പോകേണ്ടത് . പുതിയതായിവരുന്ന നിയമങ്ങളും ചട്ടങ്ങളും എങ്ങനെയാണ് നടപ്പിലാക്കേണ്ടത് , അന്വേഷണത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്ന് എങ്ങനെ മെച്ചപ്പെട്ട രീതിയിൽ അന്വേഷണം നടത്തി കോടതിയിൽ സമർപ്പിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ് എന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.