മൂന്നാർ:റാങ്ക് തിളക്കത്തോടെ നീതുജോർജ് തോപ്പൻ ഇന്ത്യൻ ഫോറസ്റ്റ് സർവിസിലേക്ക് സംസ്ഥാനത്ത് രണ്ടാംറാങ്കോടെയും ദേശീയതലത്തിൽ 28ആം റാങ്കോടെയുമാണ് കാന്തല്ലൂർ സ്വദേശിനിയായ നീതു ഐ.എ ഫ്.എസ് സ്വന്തമാക്കിയത്.
മസൂറിയിലെയും ഡെറാ ഡൂണിലെയും പ്രത്യേക പരിശീലനത്തിനു ശേഷമാകും നിയമനം
മറയൂർ ജയ് മാതാ പ ബ്ലിക് സ്കൂൾ, പാലാ ചാവറ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർ ത്തിയാക്കിയ നീതു തുടർന്ന് തൃശൂർ മണ്ണു ത്തി കാർഷിക സർവകലാശാലയിൽനിന്ന് ഫോറസ്ട്രിയിൽ ബിരുദവും നേടി. ഡൽഹി യിലെ കോച്ചിങ് സെന്ററിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുര
ത്തെത്തി സുഹൃത്തുക്കളോടൊപ്പം തങ്ങി ലാലുവർഷത്തെ കഠിനപരിശ്രമത്തിലൂടെയാണ് ഐ എഫ് എസിൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്രവായന നീതുവിന്റെ പരിശീലനത്തിന്റെ ഭാഗ മായിരുന്നു.
പത്രങ്ങളിൽനിന്ന് അറിയുന്ന കാര്യങ്ങൾ കുറിപ്പുകളാക്കി സൂക്ഷിക്കുകയും ചെയ്തു. ഇതോടൊപ്പം സുഹൃത്തുക്കളുമായി ചേർന്ന് ചർച്ചകളിലൂടെയുള്ള പഠനവും ഫലംകണ്ടതായും നീതു പറയുന്നു.
കാന്തല്ലൂർ പെരുമല തോപ്പൻസ് വീട്ടിൽ റിട്ട. ഹൈസ്കൂൾ കായിക അധ്യാപകൻ ജോർജ് തോപ്പന്റെയും റിട്ട. അധ്യാപിക ജെസി ജോർഞ്ജിൻറയും മകളാണ്.
മണ്ണുത്തി പെരുമ്പള്ളിക്കുന്നേൽ ആഷിഷ് അലയാണ് ഭർത്താവ്. അമേരിക്ക യിലെ മെയ്ൻ സർവകലാശാലയിൽ ഫോറസ്ട്രിയിൽ ഗവേഷണം നടത്തുകയാണ് ആ ഷിഷ്.