ആലപ്പുഴ : ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് (10001 രൂപ) സമ്മാനമായി ലഭിക്കും.
ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്റു ട്രോഫി പ്രവചനമത്സരം- 2025 എന്നെഴുതണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
28ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക.
വിലാസം: കണ്‍വീനര്‍,
നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി,
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്,
ആലപ്പുഴ- 688001.
ഫോണ്‍: 0477 2251349.