കേരളമെന്ന സംസ്ഥാനത്തിന്റെ ഐഡൻറിറ്റിയുടെ ഭാഗമാണ് നെഹ്റു ട്രോഫി വള്ളംകളി. പുന്നമടക്കായലിന്റെ ഓളപ്പരപ്പുകളില്‍ ചുണ്ടൻ വള്ളങ്ങള്‍ മത്സരപ്പാച്ചില്‍ നടത്തുമ്ബോള്‍ മലയാളിയുടെ ആവേശം നുരഞ്ഞു പൊങ്ങി വാനോളം ഉയരും. ഇത്തവണ അക്ഷരനഗരിയായ കോട്ടയത്തും നെഹ്റു ട്രോഫി വള്ളംകളി അലയൊലികള്‍ തീർക്കുകയാണ്. 15 വർഷം മുമ്ബാണ് അവസാനമായി നെഹ്റു ട്രോഫി കിരീടം നേടുവാൻ കോട്ടയത്തിന്റെ സ്വന്തം ടീമായ കുമരകം ബോട്ട് ക്ലബ്ബിന് സാധിച്ചത്. നീണ്ടകാലത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തണമെന്ന് തീരുമാനത്തിലാണ് ഇത്തവണ ബോർഡ് ക്ലബ് ഇറങ്ങുന്നത്. ഇതിനുള്ള ആത്മവിശ്വാസവും സാമ്ബത്തിക സൗകര്യങ്ങളും അവർക്കായി ഒരുക്കി നല്കി കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത് കോട്ടയം അച്ചായൻസ് ഗോള്‍ഡ് ആണ്.
കഴിഞ്ഞ വർഷം താഴത്തങ്ങാടി വള്ളംകളിക്ക് ഇറങ്ങിയ കുമരകം ബോട്ട് ക്ലബ്ബിനെ സ്പോണ്സർ ചെയ്തുകൊണ്ടാണ് അച്ചായൻസ് ഗോള്‍ഡും ഉടമ ടോണി വർക്കിച്ചനും മേഖലയിലേക്ക്. അന്ന് വിധി നിർണയത്തില്‍ ഉണ്ടായ അപാകതയും പക്ഷപാതവും ചൂണ്ടിക്കാട്ടി തന്റെ സ്പീഡ് ബോട്ട് ട്രാക്കിന് കുറകെയിട്ടും ടോണി വർക്കിച്ചൻ വിവാദം സൃഷ്ടിച്ചിരുന്നു. അന്നത്തെ തിരിച്ചടിക്ക് പകരം വീട്ടുമെന്ന് ഉറപ്പിച്ചു തന്നെയാണ് പിന്നീട് ലക്ഷങ്ങള്‍ ഇറക്കി ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിക്കായി കുമരകം ബോട്ട് ക്ലബ്ബിന് സ്പോണ്സർ ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പായിപ്പാട് ചുണ്ടനിലാണ് ഇത്തവണ കുമരകം ബോട്ട് ക്ലബ് തുഴയെറിയുന്നത്. 90 തുഴക്കാർക്കായി നീണ്ട ക്യാമ്ബ് ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയാണ് ഇതിനുവേണ്ടി ഈ യുവ വ്യാപാരി ചെലവഴിച്ചിരിക്കുന്നത്. കോട്ടയത്തേക്ക് നെഹ്റു ട്രോഫി തിരികെ എത്തിക്കുന്നതിന് പണം ഒരു വിഷയമാവില്ല എന്ന വികാരമാണ് അദ്ദേഹവും അടുപ്പക്കാരും പങ്കുവയ്ക്കുന്നത്. തനത് ശൈലിയില്‍ ഓളം ഉണ്ടാക്കാൻ സിനിമാറ്റിക് സ്റ്റൈലില്‍ കുമരകം ബോട്ട് ക്ലബ്ബിൻറെ പ്രചരണ ഗാനം വരെ അച്ചായൻസ് ഗോള്‍ഡ് കോട്ടയം സിനിമ കമ്ബനി എന്ന ബാനറില്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം രചിച്ച സിനിമ സംഗീത സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ ഈണം നല്കി ഇൻസ്റ്റാഗ്രാമില്‍ വൈറലാണ്.
അതേസമയം ബിസിനസ് രംഗത്തും വൻ കുതിപ്പാണ് അച്ചായൻസ് ഗോള്‍ഡ് നടത്തുന്നത്. നിലവില്‍ 28 ഷോറൂമുകള്‍ ഉള്ള അവർ അടുത്തയാഴ്ച പാമ്ബാടിയിലും വാഗമണ്ണിലും പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ബിസിനസ് ലാഭത്തിന്റെ വലിയൊരു പങ്കും ചാരിറ്റി പ്രവർത്തനങ്ങള്‍ക്കായി നീക്കിവെച്ചുകൊണ്ടാണ് ഇവർ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെടുത്തത്. വിജയം കൈവരിച്ച വിവര സംരംഭകൻ എന്നതിനപ്പുറം സമൂഹമാധ്യമങ്ങളില്‍ അടക്കം ഇൻഫ്ലുവെൻസർ എന്ന നിലയിലും ചാരിറ്റി പ്രവർത്തകൻ എന്ന നിലയിലും അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണി വർക്കിച്ചൻ ശ്രദ്ധേയനാണ്.