നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ നിങ്ങൾക്കും അവസരം ; മത്സരത്തിലേക്കുള്ള എൻട്രികള്‍ ജൂലൈ 19ന് വൈകിട്ട് 5 വരെ സമര്‍പ്പിക്കാം

ആലപ്പുഴ: ഓഗസ്ത് 12ന് പുന്നമട കായലില്‍ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എൻട്രികള്‍ ജൂലൈ 19ന് വൈകിട്ട് 5 വരെ സമര്‍പ്പിക്കാം.എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

Advertisements

സൃഷ്ടികള്‍ മൗലികമായിരിക്കണം. എൻട്രികള്‍ അയക്കുന്ന കവറില്‍ ’69-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എൻട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എൻട്രിക്കൊപ്പം സമര്‍പ്പിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 5001 രൂപ സമ്മാനമായി നല്‍കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികള്‍ കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫര്‍മേഷൻ ഓഫീസ്, സിവില്‍ സ്റ്റേഷൻ, ആലപ്പുഴ-688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477-2251349.

Hot Topics

Related Articles