കോട്ടയം : നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ തോമസ് എംഎൽഎയും സിനിമ,സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് ജില്ല കളക്ടര്‍ ഹരിത വി കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിര്‍വഹിച്ചത്.
വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പില്‍ പി. ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗ്യ ചിഹ്നത്തിന് പേരിട്ടാൽ സ്വർണ നാണയം സമ്മാനമായി ലഭിക്കും. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയ്ക്കാണ് പേര് നിർദേശിക്കേണ്ടത്. വാട്സാപ്പിലൂടെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.
ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 9074594578 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ജൂലൈ 24ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം.
വിജയികള്‍ക്ക് സ്വര്‍ണ നാണയമാണ് സമ്മാനം. ഫോൺ: +91 477-2251349