ആലപ്പുഴ : പുന്നമട കായലിലെ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കാന്‍ കന്നി അങ്കത്തിന്റെ പരിശീലനത്തിനായി തലവടി ചുണ്ടന് നീരണിഞ്ഞു.
2023 പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയില്‍ കഴിഞ്ഞ 6 മാസമായി കയറ്റി വെച്ചിരിക്കുകയാണ്. സ്വന്തമായ വസ്തുവില്‍ അത്യാധുനിക രീതിയില്‍ ഡോക്ക് നിര്‍മ്മിക്കാനാണ് തലവടി ടൗണ്‍ ബോട്ട് ക്ലബ് ഉദ്യേശിച്ചിരിക്കുന്നത്. തലവടി ചുണ്ടന് ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്, തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന് എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
റവ. ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, കെ.ആര് ഗോപകുമാര്‍, അരുണ്‍ പുന്നശ്ശേരി, പി.ഡി രമേശ് കുമാര്‍, ജോജി ജെ. വയലപ്പള്ളി, അജിത്ത് പിഷാരത്ത്, ഡോ.ജോണ്സണ് വി. ഇടിക്കുള, ബിനോയി തോമസ്, ഏബ്രഹാം പീറ്റര്‍ പാലത്തിങ്കല്‍, ഷിക്കു അമ്പ്രയില്, ജോമോന് ചക്കാലയില്‍ എന്നിവര്‍ അടങ്ങിയ 29 അംഗ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിക്സണ് എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ കുട്ടനാട് റോവിംങ്ങ് അക്കാഡമിയുമായി ചേര്‍ന്ന് കന്നി അങ്കത്തില്‍ തന്നെ ട്രോഫി നേടാനാകുമെന്ന പ്രതീക്ഷയിലാണ് തലവടിക്കാര്‍. നീറ്റിലിറക്കല്‍ ചടങ്ങിന് അജിത്ത് പിഷാരത്ത്, ജോമോന് ചക്കാലയില്‍, പ്രിന്‍സ് ഏബ്രഹാം, ജെറി മാമ്മൂടന്‍, ഗോകുല്‍ കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.