നെഹ്റു യുവകേന്ദ്ര : പ്രതീകാത്മിക ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

കോട്ടയം: മോദി സർക്കാർ പേര് മാറ്റിയ കോട്ടയം മാർക്കറ്റിനുൾവശം എം.എൽ.റോഡിൽ സ്ഥിതി ചെയ്യുന്നജില്ലയിലെ ഓഫീസായ നെഹ്റു യുവകേന്ദ്ര സങ്കേതത്തിൽ പ്രതീകാത്മിക ബോർഡ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു.

Advertisements

പ്രതിഷേധ യോഗം ഉദ്ഘാടനം യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ എം നിർവഹിച്ചു. പേര് മാറ്റിയാൽ മാറുന്നതല്ല നെഹ്റുവിൻ്റെ സംഭാവനകൾ എന്നും, ഈ രാജ്യത്തിൻ്റെ ചരിത്രങ്ങളെ ഇല്ലാതാക്കിക്കൊണ്ട് തെറ്റായ ധാരണകളെ കൊണ്ടുവരുവാൻ ഉള്ള ബിജെപിയുടെ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു പേരുമാറ്റം നടക്കുന്നത് എന്നും, ഇത്തരം പ്രവർത്തനങ്ങളെ യൂത്ത് കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും ഗൗരിശങ്കർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എം നൈസാം, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ മോനു ഹരിദാസ്, റിച്ചി സാം ലൂക്കോസ്, അർജുൻ രമേശ്, ആരോമൽ കെ നാഥ് , സെബാസ്റ്റ്യൻ ജോയ്, ബിന്റോ ജോസഫ്, ഡാനി രാജു, ലിജു വാണി പുരക്കൽ , ജിസൺ ഡേവിഡ്, ഹരിപ്രകാശ്, അഭിജിത്ത് എ എസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles