നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്‌ത്തിയതും, ശേഷം രക്ഷപ്പെട്ടതുമെല്ലാം ചെന്താമര പൊലീസിനോട് വിവരിച്ചു.

Advertisements

ആലത്തൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വിട്ടതോടെ പ്രതി ചെന്താമരയെ ഉച്ചയ്‌ക്ക് 12.30നാണ് പോത്തുണ്ടി ബോയൻ കോളനിയില്‍ എത്തിച്ചത്. ആദ്യം സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്‌ത്തിയ റോഡില്‍ ക്രൈം സീൻ പുനരാവിഷ്കരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലയ്‌ക്ക് ശേഷം വീട്ടില്‍ കൊടുവാള്‍ വച്ച്‌ വീടിന്റെ പിന്നിലൂടെ ചാടി, പാടത്തിലൂടെ ഓടി. ഇതിനിടെ സിം, ഫോണ്‍ എന്നിവ ഉപേക്ഷിച്ചു. സമീപത്തെ കനാലില്‍ വൈകുന്നേരം വരെ ഇരുന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ കനാലിലെ ഓവിലൂടെ മല കയറിയെന്നും ചെന്താമര പറഞ്ഞു. ചെന്താമര കൊടുവാള്‍ ഉപേക്ഷിച്ച വീട്ടിലും, ഓടിരക്ഷപ്പെട്ട പാടവരമ്ബത്തും, മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ച കനാല്‍ അരികിലും വിശദമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്.

Hot Topics

Related Articles