കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പര്വതാരോഹകന് എവറസ്റ്റില്‍ മരിച്ചു. എന്‍ഗിമി ടെന്‍ജി ഷെര്‍പ്പ (38) ആണ് മരിച്ചത്. ക്യാംപ് 2-ലേക്ക് ഉപകരണങ്ങള്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു ഷെര്‍പ്പ. ഇരിക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്ക്പാക്കും ധരിച്ചിരുന്നു. മൃതദേഹം താഴെ എത്തിച്ചതായി യുഎസ് ആസ്ഥാനമായുള്ള പര്യവേഷണ കമ്പനിയായ ഇന്റര്‍നാഷനല്‍ മൗണ്ടന്‍ ഗൈഡ്സിന്റെ പ്രാദേശിക പങ്കാളിയായ ബേയുള്‍ അഡ്വഞ്ചേഴ്സിന്റെ പസാങ് സെറിങ് ഷെര്‍പ പറഞ്ഞു
കുംബുവിലെ ‘ഫുട്ബോള്‍ ഫീല്‍ഡ്’ എന്നറിയപ്പെടുന്ന പ്രദേശത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഷെര്‍പ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക വൈദ്യപരിശോധനയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്തെത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നു കണ്ടെത്തി. ചൊവ്വാഴ്ച, എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗ്രീക്ക് പര്വതാരോഹകന് അന്റോണിയോസ് സിക്കാരിസ് (59) മരിച്ചിരുന്നു.