നടൻ നെപ്പോളിയന്റെ മകൻ വിവാഹിതനായി; വധു അക്ഷയ

രാവണപ്രഭു എന്ന സിനിമയില്‍ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രമായി എത്തി മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത നടൻ നെപ്പോളിയന്റെ മകൻ വിവാഹിതനായി. ജപ്പാനില്‍ വച്ചായിരുന്നു ധനൂഷിന്റെ വിവാഹം. അക്ഷയയാണ് വധു. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച ആളാണ് ധനൂഷ്. മകന് വേണ്ടി അമ്മയായിരുന്നു അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്.

Advertisements

വിവാഹ വേളയില്‍ വളരെയധികം വികാരഭരിതനായ നെപ്പോളിയന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങില്‍ കാര്‍ത്തി, ശരത്കുമാര്‍, രാധിക, സുഹാസിനി, കൊറിയോഗ്രാഫർ കല മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു. ശിവ കാർത്തികേയൻ വീഡിയോ കോളിലൂടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.