കൊച്ചി :നേര്യമംഗലം പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക് അപ് വാൻ കാൽനട യാത്രക്കാരൻ്റെ ദേഹത്ത് കയറിയിറങ്ങി മരണം :
നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ കാരിക്കണ്ടം സ്വദേശി മാറാച്ചേരി പുത്ത യത്ത് വീട്ടിൽ പൗലോസ് (69) ആണ് മരിച്ചത്
നേര്യമംഗലം അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്നു പിക് – അപ് വാൻ ആണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. നാഷണൽ ഹൈവേ അതോറിറ്റിയുടെ പണി നടക്കുന്ന നേര്യമംഗലം പാലത്തിന് സമീപം അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം സംഭവിച്ചത്.
Advertisements
അമിത വേഗത്തിൽ എത്തിയ പിക്കപപ് വാൻ, റോങ് സൈഡ് കയറി, റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം,സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ബോർഡും തകർത്ത് ഒരു പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ദേശീയ പാതയിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാറാച്ചേരി പുത്തയത്ത്, പൗലോസ് (69) എന്ന വഴിയാത്രക്കാരനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും. മരണം സംഭവിച്ചിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പറയുന്നു.