നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നി​ഗമനം;ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരിക്ക്

തൊടുപുഴ : ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.

Advertisements

നിയന്ത്രണം നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിച്ച് മറിയുകയാണുണ്ടായത്
ബസിലെ യാത്രക്കാരായ 30 പേരെ നിസാര പരിക്കുകളോടെ നേര്യമംഗലത്തുള്ള ആശുപത്രിയിലും ഡ്രൈവറുടെയും കണ്ടക്ടറുടേയും പരിക്ക് ഗുരുതരമായ തിനാൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസിനോടൊപ്പം നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.