ന്യൂസ് ഡെസ്ക് : നെറ്റ്ഫ്ളിക്സിനു പിന്നാലെ അക്കൗണ്ടുകളുടെ പാസ്‍വേഡുകള്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഡിസ്‍നിപ്ലസ് ഹോട്ട്സ്റ്റാറും.തങ്ങളുടെ പ്രീമിയം ഉപഭോക്താക്കളുടെ അക്കൗണ്ട് ഒരേ സമയം നാലു ഡിവൈസുകളില്‍ മാത്രം ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന നയം കര്‍ശനമായി നടപ്പിലാക്കാനാണ് ഹോട്ട്സ്റ്റാര്‍ ഇന്ത്യ തയാറെടുക്കുന്നത്. ഇപ്പോഴും 4 ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാമെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നതെങ്കിലും ഒരു അക്കൗണ്ട് 10 വരെ ഡിവൈസുകളില്‍ പങ്കുവെക്കുന്നത് ഇപ്പോള്‍ അനുവദിക്കപ്പെടുന്നുണ്ട്
സ്ട്രീമിംഗ് രംഗത്ത് ഹോട്ട് സ്റ്റാറിന്‍റെ പ്രധാന എതിരാളികളിലൊരാളായ നെറ്റ്ഫ്ലിക്സ് 100-ലധികം രാജ്യങ്ങളിലെ വരിക്കാരോട് തങ്ങളുടെ വീടിന് പുറത്തുള്ള ആളുകളുടെ ഡിവൈസുകളിലേക്ക് അക്കൗണ്ടുകള്‍പങ്കിടാൻ കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന് മേയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു സമാനമായി പ്രീമിയം അക്കൗണ്ട് നാലു ഡിവൈസുകളില്‍ മാത്രം എന്ന നയം ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാക്കാനാണ് ഹോട്ട്സ്റ്റാര്‍ തയാറെടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിലകുറഞ്ഞ മറ്റ് പ്ലാനുകളുടെ കാര്യത്തിലും നിയന്ത്രണം നടപ്പിലാക്കും. ഇത്തരം അക്കൗണ്ടുകള്‍ രണ്ട് ഡിവൈസുകളില്‍ മാത്രം ലോഗിന്‍ ചെയ്യുന്ന തരത്തിലാകും പരിമിതപ്പെടുത്തുക.