നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു : കേരളാ നേതാജി കോൺഗ്രസ് (കെ.എൻ.സി) പ്രഖ്യാപനം നടത്തി

കോട്ടയം: ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ രാഷ്ട്രീയ ഭരണ സംവിധാനങ്ങൾക്കെതിരെ ജനകീയവും ജനാധിപത്യപരവുമായ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് ജനങ്ങളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാ ബദ്ധമായ രാഷ്ട്രീയപ്പാർട്ടിയാണ് കേരളാ നേതാജി കോൺഗ്രസ്സ് (കെ.എൻ.സി), ദേശാഭിമാനിയും കറകളഞ്ഞ രാജ്യസ്നേഹിയുമായ നേതാജി സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി, ഡോ. ബി.ആർ അംബേദ്ക്കർ, മഹാത്മാ അയ്യങ്കാളി മുതലായ മഹാമഥൻമാരുടെ ആശയങ്ങളും കാഴ്ച്ചപ്പാടുകളും അടിസ്ഥാനമാക്കി സമൂഹത്തിന്റെ പൊതുവികസന താണ്. പാർട്ടി ലക്ഷ്യമിടുന്നത് പാർട്ടിയുടെ നയം ജനാധിപത്യ സ്ഥിതിസമത്വ കാഴ്ച്ചപ്പാടാണ്. 

Advertisements

സമുദായിക പാർശ്വവൽക്കരണ വേർതിരിവുകൾ ഇല്ലാതെ ഏകോദരസോദര മാനവികതയിൽ നിലനിന്നുകൊണ്ട് ജനങ്ങളുടെ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനുമായുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുക പാർട്ടിയുടെ പ്രഖ്യാപിത നയമായിരിക്കും. പാർട്ടിയുടെ അടിസ്ഥാന നയങ്ങൾ പിന്തുടരുന്ന ഇത് രാഷ്ട്രീയപ്പാർട്ടികളുമായി കൂട്ടുകക്ഷി സഖ്യതയിൽ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പാർട്ടിയുടെ പ്രവർത്തനനയം ആയിരിക്കും. അതാതു സർക്കാരിന്റെ വികല നയങ്ങൾക്കും ജനവിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെ സന്ധിയില്ലാ സമരങ്ങളും പ്രക്ഷോഭങ്ങളും കേരളാ നേതാജി കോൺഗ്രസ്സ് ( കെ എൻ സി) സംഘടിപ്പിക്കും. ജനാധിപത്യത്തിനും സാമൂഹിക നീതിയ്ക്കും വേണ്ടി അടമാടാനും അഴിമതി തുടച്ചു നീക്കാനും ജനകീയ പോരാട്ടങ്ങളിൽ അണിചേരാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികളും യുവജനങ്ങളും തൊഴിലില്ലായ്മയാൽ രാജ്യം വിടുന്നു. ഇക്കാരണത്താൽ വിലപ്പെട്ട യുവജനസമ്പത്ത് രാജ്യത്തിന് നഷ്ടപ്പെടുന്നു. കർഷകരുടെ ആത്മഹത്യകൾ നിത്യ സംഭവമായി തുടരുന്നു. മിനിമം ബാലൻസിന്റെ പേരിൽ ബാങ്കുകളുടെ പകൽ കൊള്ള സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുന്നു. ജനോപകാരപ്രദമല്ലാത്ത വിവിധ കമ്മീഷനുകളും ഖജനാവ് മുടിക്കുന്ന വിവിധ ഡിപ്പാർട്ട്മെന്റുകൾ പിരിച്ച് വിട്ട് ധൂർത്തും ആർഭാടവും അവസാനിപ്പിക്കണമെന്നും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സാധാരണ ക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കർമ്മപദ്ധതികളും പരിപാടികളും പരസ്യങ്ങളിൽ മാത്രം ഒതുക്കരുതെന്നും കേരളാ നേയാജി കോൺഗ്രസ്സ് (കെ എൻ സി) ആവശ്യപ്പെടുന്നു.

കേരളാ നേതാജി കോൺഗ്രസ്സ് (കെ എൻ സി) സംസ്ഥാന പ്രസിഡന്റായി കടയ്ക്കാമൺ മോഹൻദാസ്, വർക്കിംഗ് പ്രസിഡന്റായി അബ്രഹാം മേക്കടമ്പ് മൂവാറ്റുപുഴ, വൈസ് പ്രസിഡന്റുമാരായി ജി.ഗോമതി (പെമ്പിളൈ ഒരുമൈ ഡോ.കെ.എം.ജോൺസൺ കോട്ടയം, ഐസക്ക് ഡേവിഡ് അറയ്ക്കൽ ഇടുക്കി, ജനറൽ സെക്രട്ടറിയായി വി.കെ.നായർ, പത്തനംതിട്ട ട്രഷഷർ ആയി സഡിയോൺ കൊടുമൺ, സെക്രട്ടറിയായി കെ.എസ്.ഹീരാ എറണാകുളം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി അഡ്വ.രവികുമാർ ഹൈക്കോർട്ട് എറണാകുളം, എസ്.കണ്ണൻ തിരുവനന്തപുരം, രോഷ്നി വി.നായർ, സ്മിതാ ലക്ഷ്മി മാവേലിക്കര, കുഞ്ഞ് മുണ്ടയ്ക്കാടൻ ഇടുക്കി, രാജൻ മുണ്ടക്കയം, രാജേഷ് പന്തളം, രമേശൻ മുണ്ടയ്ക്കാട് എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റ് കടയ്ക്കാമൺ മോഹൻദാസ് , സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എം. ജോൺസൺ ,സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ഗോമതി (പെമ്പിളൈ ഒരുമൈ) , സംസ്ഥാന വൈസ് പ്രസിഡന്റ് ഐസക്ക് ഡേവിഡ് അറയ്ക്കൽ , സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.നായർ , സംസ്ഥാന ട്രഷറർ സഞ്ജു ഡിയോൺ , സംസ്ഥാന സെക്രട്ടറി കെ.എസ്.ഹീരാ എറണാകുളം , സംസ്ഥാന കമ്മിറ്റിയംഗം എസ് കണ്ണൻ തിരുവനന്തപുരം , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  രോഷ്നി വി.നായർ ,  സ്മിതാ ലക്ഷ്മി മാവേലിക്കര,  കുഞ്ഞ് മുണ്ടയ്ക്കാടൻ ഇടുക്കി ,  രാജൻ മുണ്ടക്കയം , രാജേഷ് പന്തളം ,  രമേശൻ മുണ്ടയ്ക്കാട് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.