ഹോട്ടലില്‍ വച്ച്‌ അപമര്യാദയായി പെരുമാറി; മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്

തൃശൂർ: നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച്‌ മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Advertisements

2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികള്‍ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് രംഗത്തെത്തി. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച്‌ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 

ബലാത്സംഗക്കുറ്റമാണ് പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ്‌ഐടി അറിയിക്കും. മോശം പെരുമാറ്റം പരാതിയില്‍ അഡ്വ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന് സത്യവാങ്മൂലം നല്‍കാനുള്ള നിലപാടിലാണ് പൊലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.

ബലാത്സംഗക്കേസില്‍ പ്രതിയായ മുകേഷിന് പൂർണ്ണ പിന്തുണ നില്‍കുകയാണ് സിപിഎം. കേസിന്‍റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. മുകേഷിനോട് മാറി നില്‍ക്കാൻ നിർദ്ദേശിച്ചത് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാത്രമാണ്.

Hot Topics

Related Articles