പുതിയ സാമ്പത്തിക വർഷം തുടങ്ങിയതും ഒന്നിനും പണമില്ല എന്ന് പറഞ്ഞ് പതിവുപോലെ കേരളത്തിന്റെ ധനമന്ത്രി മോങ്ങല് തുടങ്ങിയിട്ടുണ്ട്. 6 മാസമായി സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. 20000 സർക്കാർ ജീവനക്കാർ ഈ മാസം വിരമിക്കുന്നു, അവർക്ക് കൊടുക്കാൻ തന്നെ വേണം ഏതാണ്ട് 7000 കോടി രൂപ വേണം. മൂന്ന് വർഷം ആയി സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശ്ശികയാണ്.
വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന നാളുകള്‍ ആണ് വരാൻ പോകുന്നത്. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രി കുടുംബസമേതം ടൂറില്‍ ആണ്..!ഭരണത്തില്‍ ഏറുമ്പോള്‍ ഉണ്ടായിരുന്ന 1.60 ലക്ഷം കോടി രൂപ പൊതു കടം ഏതാണ്ട് 4 ലക്ഷം കോടി രൂപയില്‍ എത്തിച്ചു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ച സ്വയം പ്രഖ്യാപിത സാമ്പത്തിക ശാസ്ത്രജ്ഞനാകട്ടെ പത്തനംതിട്ടയെ സിങ്കപ്പൂർ ആക്കും എന്ന് പറഞ്ഞ് അടുത്ത ഊഡായിപ്പും ആയി നടക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടം തരൂ കേന്ദ്ര സർക്കാരെ എന്ന് പറഞ്ഞ് സമരം ചെയ്യാൻ അല്ലാതെ ആർക്കും ഒരു പരിഹാരവും ഇല്ല. കേന്ദ്രം കടം എടുക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ പോയി അതും തോറ്റു തുന്നം പാടി. എന്താണ് കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥയുടെ പ്രധാന കാരണം എന്ന് ചോദിച്ചാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ്. കേരളത്തിലെ സമാന്തര സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണം ആരുടെ കയ്യില്‍ ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ ഭരണകൂടം അനങ്ങില്ല. ആയിരക്കണക്കിന് കിലോ സ്വർണം ആണ് കേരളത്തില്‍ ഓരോ വർഷവും കടത്തുന്നത്. പിടികൂടുന്നത് ആകട്ടെ അതിന്റെ രണ്ടോ മൂന്നോ ശതമാനവും.
കേരള ബഡ്ജറ്റിനെക്കാള്‍ കൂടുതല്‍ വരും ഈ സമാന്തര സമ്പത്ത് വ്യവസ്ഥയുടെ ഇടപാടുകള്‍. ഒന്നെങ്കില്‍ ഭരണകൂടം മനഃപൂർവം കണ്ണടയ്ക്കുന്നു അല്ലെങ്കില്‍ സമാന്തര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കാൻ പല കാര്യങ്ങള്‍ കൊണ്ട് കഴിയുന്നില്ല. അതുകൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല.CAG റിപ്പോർട്ട് പ്രകാരം ഏതാണ്ട് 28000 കോടി രൂപയുടെ നികുതി കുടിശിക കേരള സർക്കാർ പിരിച്ചെടുക്കാൻ ഉണ്ട്..! കഴിവുകെട്ട ഭരണകൂടം അത് കാര്യക്ഷമമായി ചെയ്യും എന്ന് കരുതുക വയ്യ. അപ്പോള്‍ കിട്ടാനുള്ള നികുതി പിരിച്ചെടുക്കുന്നതിനെ കുറിച്ചും പറഞ്ഞിട്ട് കാര്യമില്ല. പുതിയ സംരംഭങ്ങള്‍ ഉണ്ടെങ്കിലേ കൂടുതല്‍ നികുതി വരുമാനവും തൊഴിലും ഉണ്ടാകൂ. സിപിഎം എന്ന ഭീകര സംഘടന ഉള്ളിടത്തോളം അതും സാധ്യമല്ല. കോവിഡിന് ശേഷം ഏതാണ്ട് 1 ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ പൂട്ടിപ്പോയി എന്ന് ഒരു മാധ്യമത്തില്‍ ഈയിടെ വായിച്ചു.
പ്രവാസികള്‍ കേരളത്തിലേക്ക് പണം അയക്കുന്നത് കുറച്ചു. ഗള്‍ഫ് ഒഴികെ ഉള്ള നാടുകളില്‍ ജീവിക്കുന്നവർ കേരളത്തിലേക്ക് തിരികെ വരില്ല. അതുകൊണ്ട് വീട് നിർമാണം പോലുള്ള നിർമാണ പ്രവർത്തികളും വലിയ രീതിയില്‍ കുറഞ്ഞു. കേരളത്തില്‍ ഒരു രൂപ പോലും നിക്ഷേപിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. സമാന്തര സമ്പദ് വ്യവസ്ഥ, കിട്ടാനുള്ള നികുതി പിരിക്കാൻ കഴിവില്ലാത്ത ഭരണകൂടം, പിന്നെ സംരംഭങ്ങളും ഇല്ല.. അപ്പോള്‍ പിന്നെ ബാക്കി ആകുന്നത് GST മാത്രമാണ്. GST വന്നതില്‍ പിന്നെ രാജ്യത്തിന്റെ നികുതി വരുമാനം ഇരട്ടി ആയി ഉയർന്നു, അതുപോലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും നികുതി വരുമാനം വർധിച്ചു. പക്ഷെ കേരളത്തിന് മാത്രം നാമമാത്രമായ നികുതി വർദ്ധനവേ ഉണ്ടായിട്ടുള്ളൂ.
മഹാരാഷ്ട്രയ്ക്കും, തമിഴ്നാടിനും, ഗുജറാത്തിനും, യുപി ക്കും, മധ്യ പ്രദേശിനും, കർണാടകയ്ക്കും എല്ലാം വലിയ 15 മുതല്‍ 26% വരെ GST വളർച്ച നേടിയപ്പോള്‍ കേരളത്തിന്റെത് അത് 10% ത്തില്‍ താഴെ മാത്രമാണ്. അവിടെയും പ്രശ്നം കൃത്യമായി നികുതി പിരിക്കാൻ പറ്റാത്തതോ അല്ലെങ്കില്‍ വ്യാപകമായ നികുതി വെട്ടിപ്പോ ആണ്.കാറിന്റെ ടയർ അല്ന്മെന്റ് ചെക്ക് ചെയ്യുന്നിടത്ത് മുതല്‍ സ്വർണ്ണ കടകളില്‍ വരെ നികുതി വെട്ടിപ്പ് നടക്കുന്നു എന്നത് നേരിട്ട് കണ്ട് ബോധ്യപ്പെട്ട ആളാണ് ഞാൻ. ബില്ല് ചോദിച്ചാല്‍ അത് എന്തോ വലിയ കുറ്റം പോലെയാണ് കേരളത്തില്‍. മുഷിപ്പോടെ തിരിച്ചു ചോദിക്കും ‘GST ബില്ല് വേണോ GST അല്ലാത്ത ബില്ല് വേണോ’ എന്ന്..! മറ്റൊരു വശം കൂടിയുണ്ട്, GST നിയമങ്ങളെ കുറിച്ച് വ്യാപാരികള്‍ക്ക് കൃത്യമായ ധാരണ ഇല്ല. അതുപോലെ GST ബില്ല് വാങ്ങിക്കുന്നത് പൗരധർമം ആണെന്ന ബോധവും സാധനങ്ങള്‍ അല്ലെങ്കില്‍ സേവനം സ്വീകരിക്കുന്ന നമുക്കും ഇല്ല. രണ്ടും തെറ്റാണ്.
GST വേണ്ട, ഇൻകം ടാക്സ് വേണ്ട, ടോള്‍ വേണ്ട എന്നൊക്കെ പറയുന്നവർ വിദേശത്തൊക്കെ വരുമാനത്തിന്റെ 55% വരെ കൃത്യമായി നികുതി കൊടുക്കുന്നു. വിദേശത്ത് നികുതി കൊടുത്താല്‍ അതിന് മെച്ചം പൗരൻമാർക്ക് കിട്ടും എന്നത് സത്യമാണ്. നമ്മുടെ രാജ്യം ആ നിലയിലേക്ക് പോകാൻ ഇനിയും ഒരു 15 കൊല്ലം എങ്കിലും കുറഞ്ഞത് വേണ്ടി വരും. പക്ഷെ നമ്മള് നികുതി കൊടുക്കാൻ വിമുഖത കാണിച്ചാല്‍ നഷ്ടം നമുക്ക് തന്നെയാണ്.സാധനങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാവരും GST ബില്ല് തന്നെ വാങ്ങാൻ തീരുമാനിച്ചാല്‍ കേരളത്തിന് കുറച്ചു കാലം കഴിയുമ്ബോള്‍ എങ്കിലും സ്വന്തം കാലില്‍ നില്ക്കാൻ കഴിയും. ചെറിയ ലാഭം നോക്കി GST വെട്ടിപ്പിന് കൂട്ട് നിന്നാല്‍ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കും, അതാണ് ഇപ്പോള്‍ നടക്കുന്നത്.