ഡല്‍ഹി : നോട്ടുനിരോധനത്തിനുശേഷം പുതിയ നോട്ട് അച്ചടിക്കാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ചെലവിട്ടത് 21,000 കോടി രൂപ. പുതിയ നോട്ടുകളുടെ വലിപ്പവ്യത്യാസം കാരണം എടിഎം അറകള്‍ പുനഃക്രമീകരിക്കാനും ബാങ്കുകള്‍ക്ക് വന്‍തോതില്‍ പണം ചെലവിടേണ്ടി വന്നു. ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ വേറെ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ ബാങ്കുകളിലേയ്ക്ക് പ്രവഹിച്ചു.
ശാഖകള്‍ക്ക് മുന്നില്‍ ഉറക്കമിളച്ച് വരിനിന്നവരില്‍ ഒട്ടേറെപേര്‍ കുഴഞ്ഞുവീണ് മരിച്ചു. കാര്‍ഷിക വിളകളുടെ വില ഗണ്യമായി ഇടിഞ്ഞു. സമ്പദ്ഘടന തകര്‍ച്ചയിലായി. ആഭ്യന്തര മൊത്ത ഉല്‍പ്പാദന വളര്‍ച്ചനിരക്ക് ഇടിഞ്ഞു. 15,44,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് നിരോധിച്ചത്. 16,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താത്തത് .