ന്യൂ ജേഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു തിരി കൊളുത്തി ഹ്യൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം

സൈമൺ വാളച്ചേരിൽ
ഹ്യൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ ഷെറാട്ടൺ എഡിസണിൽ നടക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോൺഫെറൻസിനുള്ള ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ കിക്കോഫ് സമ്മേളനം പ്രൗഡോജ്വലമായി. മിസോറി സിറ്റിയിലെ അപ്നാബസാർ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ വിവിധ തലങ്ങളിൽ പ്രശസ്തരായ അമേരിക്കൻ മലയാളി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

Advertisements

ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ , ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോട്‌ബെൻഡ് പൊലീസ് ക്യാപ്റ്റൻ മനോജ്കുമാർ പൂപ്പാറയിൽ, ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യു, ട്രെഷറർ അജു ജോൺ, വൈസ് പ്രസിഡണ്ട് ജീമോൻ റാന്നി, മുൻ പ്രസിഡണ്ട് ജോർജ് തെക്കേമല, ജോൺ ഡബ്ലിയു വർഗീസ് കൂടാതെ ഹൂസ്റ്റൺ ചാപ്റ്റർ അംഗങ്ങളെല്ലാവരും കൂടി നിലവിളക്കിനു തിരി കൊളുത്തിയതോടെ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമായി!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോയിന്റ് സെക്രട്ടറി സജി പുല്ലാട് പ്രാർത്ഥനാഗാനം ആലപിച്ചു. അനിൽ ആറന്മുള പരിപാടികൾക്കെത്തിയ വിശിഷ്ടാതിഥികൾ ക്കു സ്വാഗതമാശംസിച്ചു. തുടർന്ന് ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരുന്ന നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ഇന്ത്യാ പ്രസ് ക്ലബ്ബിനെക്കുറിച്ചും ന്യൂജേർസിയിൽ നടക്കുന്ന കോൺഫ്രൻസിനെക്കുറിച്ചും വിശദമായി സംസാരിച്ചു. പ്രവർത്തനങ്ങളിലും കോൺഫ്രൻസുകളിലെ പ്രാതിനിധ്യം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ഹ്യൂസ്റ്റൺ ചാപ്റ്ററിനെ അദ്ദേഹം അനുമോദിക്കുകയും ഹ്യൂസ്റ്റൺ മലയാളികളെ കോൺഫറൻസിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ എല്ലാ കോൺഫറൻസുകളും ഇതുവരെ ഏറ്റവും ഭംഗിയായി നടന്നിട്ടുണ്ടെന്നും അത്രയും തന്നെ പ്രതിനിധ്യത്തോടെ ന്യൂ ജേഴ്സിയിൽ നടക്കുന്ന കോൺഫറൻസ് വൻ വിജയമാക്കാൻ ഹൂസ്റ്റണിലുള്ളവരുടെ പങ്കു വലുതാണെന്നും നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു!

തുടർന്ന് ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ് ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഉത്ഘാടകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കഴിഞ്ഞ ഏഴ് വര്ഷങ്ങളായി കൗണ്ടി ജഡ്ജ് ആയിരിക്കുന്ന തനിക്ക് ഹൂസ്റ്റണിലെ മലയാള പ്രസിദ്ധീകരണങ്ങൾ നൽകുന്ന പിന്തുണയിൽ നന്ദിയും ചാരിതാർഥ്യവും പ്രകടിപ്പിച്ചുകൊണ്ട് കിക്കോഫ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഈ മാധ്യമ കോൺഫറൻസിന്റെ ഇവെന്റ്‌റ് പാർട്ണർ ആയി മുൻപോട്ടു വന്ന പ്രശസ്ത അന്നാ-കിറ്റെക്‌സ് ഗ്രൂപ്പിന്റെ സി.എം.ഡി. ബോബി എം. ജെക്കോബിനോടും അവരുടെ ഉൽപന്നങ്ങളുടെ സമ്പൂർണ വിതരണക്കാരായ ഹൂസ്റ്റണിലുള്ള ഗ്രേസ് സപ്ലൈ ഗ്രൂപ്പിനോടും അനിൽ ആറന്മുള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ സെക്രട്ടറി ഷിജോ പൗലോസിനു സ്പോൺസർഷിപ്പ് ചെക്ക് നൽകി ഫോമായുടെയും തന്റെയും പിന്തുണ അറിയിച്ചു കൊണ്ട് എലാവിധ ആശംസകളും നേർന്നു സംസാരിച്ചു. മറ്റു പിന്തുണ നൽകിയ ജികെ പിള്ള, ഡിസ്‌കൗണ്ട് അനിയൻ, ശശിധരൻ നായർ, ജോൺ ണ. വര്ഗീസ് പ്രോംപ്റ്റ് റിയൽറ്റി എന്നിവർക്കും നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള നന്ദി പ്രകാശിപ്പിച്ചു.

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, , ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മുൻ ഫൊക്കാന പ്രസിഡന്റ് ജി കെ പിള്ള, ശശിധരൻ നായർ, എന്നിവർ മീഡിയ കോൺഫ്രൻസിനു ആശംസകളേകി സംസാരിച്ചു. മാഗ് ട്രെഷറർ സുജിത് ചാക്കോ, വേൾഡ് മലയാളി കൌൺസിൽ ചെയർമാൻ പൊന്നു പിള്ള, നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ബിജു ഇട്ടൻ, ഒരുമ പ്രസിഡണ്ട് ജിൻസ് മാത്യു, പാസഡീന മലയാളി അസോസിയേഷൻ പ്രസിഡണ്ട് റിച്ചാർഡ് ജേക്കബ് എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി.

നേർകാഴ്ച ന്യൂസിൻറെ പുതിയ വെബ്‌സൈറ്റിന്റെ ഉത്ഘാടനം പ്രശസ്ത ഫാഷൻ ഡിസൈനറും, മൈ ഡ്രീം ടീവി യൂഎസഎ യുടെ അയൺ ലേഡി ഓഫ് ദി ഇയർ പുരസ്‌കാര ജേതാവും മിസിസ് ഇന്ത്യ-ടെക്‌സാസ് വിജയിയുമായ ഡോ. നിഷ സുന്ദരഗോപാൽ നിർവഹിച്ചു. പുതിയ ലോഗോയുടെ പ്രകാശനം ഫോട്‌ബെൻഡ് പൊലീസ് ക്യാപ്റ്റൻ മനോജ്കുമാർ പൂപ്പാറയിൽ നിർവഹിച്ചു.

നെസ്സാ ചാക്കോയുടെ അതിമനോഹരമായ നൃത്തം, സജി പുല്ലാടി ന്റെ ഗാനങ്ങളും കലാപരിപാടികൾക്ക് കൊഴുപ്പേകി. സെക്രട്ടറി മോട്ടി മാത്യു സംവിധാനം ചെയ്തു നിർമിച്ച ഹ്രസ്വ ചിത്രവും, അദ്ദേഹം തന്നെ പാടി അഭനയിച്ച കുഞ്ഞോളേ എന്ന മലയാളം റാപ് ആൽബവും മിസ് ഭാരത്-ടെക്‌സാസ് ഡോ. നിഷാ സുന്ദരഗോപാൽ റിലീസ് ചെയ്തു. ആർജെ മാരായ റൈന റോക്ക്, ആൻസി സാമുവൽ എന്നിവർ എംസി മാരായി പ്രവർത്തിച്ചു.

യോഗത്തിൽ മോട്ടി മാത്യു കൃതജ്ഞത അർപ്പിച്ചു. പ്രസിഡൻറ് സൈമൺ വാളാച്ചേരിലിന്റെ നേതൃത്വത്തിലുള്ള ഐപിസിഎൻഎ ടീം ഹൂസ്റ്റൺൻറെ പ്രവർത്തന മികവാണ് ഈ പരിപാടിയെ ഇത്രയും ഗംഭീരമാക്കാൻ സഹായിച്ചത് എന്ന് മോട്ടി മാത്യു ഊന്നി പറഞ്ഞു.

Hot Topics

Related Articles