ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ എക്സില്‍ ഇനി പോസ്റ്റുകൾക്ക് നല്കുന്ന ലൈക്കുകൾ ഒളിപ്പിച്ചുവെക്കാനാകും. പുതിയ ഫീച്ചറിനെക്കുറിച്ച് ഇന്നലെയാണ് എക്സ് സിഇഒ എലോണ്‍ മസ്ക് ടെക് ലോകത്തെ അറിയിച്ചത് എന്ന് മണികണ്ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫാൾട്ടായി എല്ലാ എക്സ് ഉപഭോക്താക്കളുടെയും ലൈക്കുകൾ ഹൈഡ് ചെയ്യുന്നതാണ് സംവിധാനം.
ചുരുക്കി പറഞ്ഞാൽ പ്രൈവറ്റ് ലൈക്കുകളാകും ഇനിയുണ്ടാകുക. ആരുടെയെങ്കിലും പോസ്റ്റിന് നിങ്ങൾ ലൈക്ക് ചെയ്താൽ അക്കാര്യം മറ്റാരും അറിയില്ല. ഇതുവഴി സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകൾ ലൈക്ക് ചെയ്യാനാകും. ലൈക്ക് ചെയ്തെന്ന പേരിലുണ്ടാകുന്ന സൈബർ ആക്രമണം തടയാൻ ഇതുവഴിയാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് ലൈക്ക് ചെയ്യാൻ മടിക്കുന്നുണ്ട്. അതിനുളള പരിഹാരം കൂടിയാണ് ഇതെന്ന് എക്സ് പ്രതിനിധി പ്രതികരിച്ചു. പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാകൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്മാർക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല. എന്നാൽ എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവർക്കും കാണാനാകും.