ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28ന്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചു. ഉദ്ഘാടനം നടന്നാലും ജൂലൈയില്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനം പുതിയ മന്ദിരത്തില്‍ ചോരാന്‍ സാധ്യതയില്ല.2021 ജനുവരി 15നാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. 888 സീറ്റുള്ള ലോക്സഭാ ഹാള്‍, 384 സീറ്റുള്ള രാജ്യസഭാ ഹാള്‍, എല്ലാ എംപിമാര്‍ക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാള്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ മന്ദിരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങള്‍. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ്. 64,500 ചതുരശ്ര മീറ്ററാകും ആകെ വിസ്തീര്‍ണം.നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും.