തിരുവനന്തപുരം: ആറന്മുളയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും, പോലീസ് കണ്‍ട്രോള്‍ റൂമിന്റെയും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുളയില്‍ പൂര്‍ത്തീകരിച്ചത്. 2018 ലെ പ്രളയത്തില്‍ പഴയ പോലീസ് സ്റ്റേഷന്‍ പൂര്‍ണമായി മുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2018ലെ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ വകയിരുത്തുകയും തുടര്‍ന്ന് 2020 ആഗസ്റ്റ് മാസത്തില്‍ വീണാ ജോര്‍ജ് എം.എല്‍.എ ശിലാസ്ഥാപനം നടത്തിയാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
മൂന്ന് നിലകളിലായി പാര്‍ക്കിങ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ വാഹന പാര്‍ക്കിങ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും, ഭിന്ന ശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫിസ്, റിക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫിസ് റൂമുകള്‍ എന്നിവയും സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമാണ്. ഒന്നാം നിലയില്‍ എസ്എച്ച്ഒ ഓഫിസ്, ക്രൈം എസ്ഐ, എല്‍ ആന്‍ഡ് ഒ എസ്ഐ എന്നിവര