ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തൊഴില്‍ ഉടമയും തൊഴിലാളികളും തമ്മിലുള്ള കരാറിലാണ്. ഇപ്പോഴിതാ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ ഗാർഹിക തൊഴില്‍ നിയമങ്ങളില്‍ പരിഷ്കരണം ഏർപ്പെടുത്തുകയാണ് സൗദി അറേബ്യ. രണ്ടുപേരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം പുതിയ പരിഷ്കാരം നടപ്പാക്കുന്നത്,പുതിയ നിയമഭേദഗതി പ്രകാരം തൊഴിലിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗാർഹിക തൊഴിലാളികള്‍ക്ക് സൗദി വിടാൻ രണ്ടുമാസത്തെ സാവകാശം അനുവദിക്കും.
കൂടാതെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനും കഴിയും. നിർദ്ദിഷ്ട ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വിഭാഗം ഗാർഹിക തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. തൊഴില്‍ദാതാവ് രാജ്യത്ത് എത്തി രണ്ട് വർഷത്തിനുള്ളില്‍ കരാർ അവസാനിപ്പിക്കുകയാണെങ്കില്‍ 60 ദിവസത്തിനകം തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കില്‍ അയാള്‍ രാജ്യത്തെ റസിഡൻസ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി കണക്കാക്കും.അതേസമയം രാജ്യത്ത് എത്തി രണ്ട് വർഷത്തിന് ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും കരാർ അവസാനിപ്പിക്കുകയുമാണെങ്കില്‍ വീട്ടുജോലിക്കാരന് ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകാനോ 60 ദിവസത്തിനുള്ളില്‍ പുതിയ തൊഴിലുടമയിലേക്ക് മാറാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല് മാസത്തിനുള്ളില്‍ പുതിയ പരിഷ്കാരം നടപ്പാക്കാനാണ് തീരുമാനം. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ശുചീകരണത്തൊഴിലാളികള്‍, പാചകക്കാർ, ഗാർഡുകള്‍, കർഷകർ, ഹോം നഴ്സുമാർ, ട്യൂട്ടർമാർ, നാനിമാർ എന്നിവരാണ് സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളില്‍പ്പെടുന്നത്. കരാർ നടപടികള്‍ രാജ്യത്തെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ മുസാനെഡ് വഴി ആക്കിയിട്ടുണ്ട്.