ദില്ലി: ഈ മാസാവസാനം കാലാവധി അവസാനിക്കുന്ന മാധബി പുരി ബുച്ചിന് പകരം സെബിയുടെ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
നിരവധി ആരോപണങ്ങൾക്ക് പിന്നാലെയാണ് സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ കാലപരിധി അവസാനിക്കുന്നത്. ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതോടെ മാധബിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം. ഇക്കാര്യത്തിൽ മാധബി ബുച്ചിന് ജസ്ററിസ് എ എൻ ഖാന്‍വിൽക്കർ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു.