പുതുവത്സരാഘോഷം പുലർച്ചെ ഒരു മണിക്കുള്ളിൽ അവസാനിപ്പിക്കണം; നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ച്‌ ബംഗളൂരു പൊലീസ്

ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുക്കങ്ങള്‍ തുടരുന്നതിനിടെ നിരവധി നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ച്‌ ബംഗളൂരു പൊലീസ്. എല്ലാ വർഷവും ഡിസംബർ 31 , ജനുവരി 1 തീയതികളില്‍ ബെംഗളൂരുവില്‍ എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാനഗർ എന്നിവിടങ്ങളില്‍ പുതുവത്സരം ഗംഭീരമായി ആഘോഷിക്കാറുണ്ട്. പലപ്പോഴും ഇത് അതിരു വിടുകയും അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

Advertisements

ഇതിനെത്തുടർന്ന് 2025ലെ പുതുവർഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിനിടെ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ ബെംഗളൂരു മുനിസിപ്പല്‍ കോർപ്പറേഷനും പോലീസും പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതുവത്സരാഘോഷങ്ങളുടെ പ്രധാന സ്ഥലങ്ങളായ എംജി റോഡിലും ബ്രിഗേഡ് റോഡിലും നിരീക്ഷണ ക്യാമറകള്‍ വർധിപ്പിക്കാൻ കോർപറേഷനു പൊലീസ് നിർദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങള്‍

  • പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്ക് അവസാനിപ്പിക്കണം.
  • പുതുവത്സരാഘോഷം എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാ നഗർ എന്നിവിടങ്ങളില്‍ മാത്രമേ അനുവദിക്കൂ.
  • പ്രധാന മേല്‍പ്പാലങ്ങള്‍ രാത്രി 10 മണിക്ക് ശേഷം അടയ്‌ക്കും.
  • എംജി റോഡിലും ബ്രിഗേഡ് റോഡിലുമായി 800 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.
  • എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളില്‍ രാത്രി 8 മണിക്ക് ശേഷം വാഹന ഗതാഗതം നിർത്തും.
  • പുതുവത്സരം ആഘോഷിക്കാൻ വാഹനങ്ങളില്‍ വരുന്നവർക്ക് പ്രത്യേക പാർക്കിംഗ്.
  • സ്ത്രീകളുടെ സംരക്ഷണത്തിന് വനിതാ പോലീസിനെ നിയമിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.