പാകിസ്ഥാൻ : പാകിസ്ഥാനിൽ പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന നിരോധനം. പാക് കാവല്‍ പ്രധാനമന്ത്രി അന്‍വറുല്‍ ഹഖ് കാക്കറാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ആഘോഷങ്ങള്‍ നിരോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പുതുവത്സരത്തില്‍ എല്ലാവരും ശാന്തരായിരിക്കണമെന്നും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബര്‍ 7ന് ശേഷമുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനോടകം 21000 പലസ്തീന് പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സേന അഴിച്ചുവിട്ട ആക്രമണത്തില്‍ 9000 കുട്ടികളും കൊല്ലപ്പെട്ടുവെന്നും കാക്കര്‍ പറഞ്ഞു.
നിരായുധരായ പലസ്തീന് ജനതയെ കൊന്നൊടുക്കുന്നതില്‍ പാകിസ്ഥാന് ഉള്‍പ്പെടയുള്ള മുസ്ലീം രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദനജനകമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ കൂട്ടക്കൊല നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പലസ്തീനിലേക്കുള്ള രണ്ട് സഹായ പാക്കേജുകള്‍ ഇതിനോടകം അയച്ചുവെന്ന് കാക്കര്‍ അറിയിച്ചു. മൂന്നാമത്തെ സഹായ പാക്കേജ് അയക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജോര്‍ദാനും ഈജിപ്റ്റുമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും പലസ്തീനിലെ പരിക്കേറ്റവര്‍ക്ക് കൃത്യസമയത്ത് സഹായം എത്തിക്കണമെന്ന് ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കാക്കര്‍ പറഞ്ഞു.
പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കായി അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന് സംസാരിക്കുന്നുണ്ടെന്നും ഇനിയും ഇടപെടല്‍ നടത്തുമെന്നും കാക്കര്‍ അറിയിച്ചു.