പുതുവത്സരാഘോഷം അമിതമായാൽ പിടിവീഴും ; നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ വിന്യസിക്കുന്നത് 1700 പോലീസ് ഉദ്യോഗസ്ഥരെ ; കർശന പരിശോധനയെന്ന് ജില്ലാ പൊലീസ് മേധാവി

കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ 1,700 പൊലീസുകാരെ വിന്യസിക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പട്രോളിങ് സംഘങ്ങളുമുണ്ടാകും. പ്രധാന ഇടങ്ങളില്‍ മഫ്തി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കി. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടം അനുവദിക്കില്ല.

Advertisements

ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത ലഹരി മരുന്നുകളുടെ വില്‍പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധന ഊര്‍ജിതമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക പട്രോളിങ് സംഘങ്ങളുമുണ്ടാകും. മദ്യ നിര്‍മാണം, ചാരായ വാറ്റ്, സെക്കന്‍ഡ്സ് മദ്യ വില്‍പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്തുന്ന മദ്യത്തിന്റെ സാംപിളുകള്‍ ശേഖരിച്ച്‌ രാസപരിശോധനയ്ക്ക് വിധേയമാക്കും. ആഘോഷം നടക്കുന്നതിനിടെ ശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാന്‍ മഫ്തി പൊലീസിനെ വിന്യസിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാര്‍, ലഹരി വില്‍പനക്കാര്‍, ഗുണ്ടകള്‍ തുടങ്ങിയവരും കേസുകളില്‍ ജാമ്യമെടുത്തവരും നിരീക്ഷണത്തിലായിരിക്കും. ന്യൂ ഇയര്‍, ഡിജെ പാര്‍ട്ടികള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.