ലോകത്ത് ഏറ്റവും മോശം വായു ഡൽഹിയിൽ; ഇനിയും മോശമാകാമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മോശംനിലവാരമുള്ള വായു ഡൽഹിയിലേത്. ഞായറാഴ്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് വായു ഗുണനിലവാര സൂചിക (അഝക)യിൽ 382-ാം സ്ഥാനത്താണ് ഡൽഹി. സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്.

Advertisements

അയൽസംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ ഫലമായുണ്ടാവുന്ന വായുമലിനീകരണം ഗണ്യമായി കുറഞ്ഞിട്ടും ഡൽഹിയിലെ വായുവിന്റെ നിലവാരം മോശമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വൈക്കോൽ ഉൾപ്പടെയുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെയുണ്ടാവുന്ന മലിനീകരണം ശനിയാഴ്ച 15 ശതമാനം മാത്രമായിരുന്നു. വെള്ളിയാഴ്ചത്തേക്കാൾ കുറവുമാണിത്. എന്നിട്ടും വായുനിലവാരം മോശമായി തുടരുന്നത് മറ്റ് ഘടകങ്ങളും ഡൽഹിയുടെ വായുവിന്റെ നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്ന പുക, വ്യാവസായിക പ്രവർത്തനങ്ങൾ, നിർമാണ മേഖലയിൽനിന്ന് പുറപ്പെടുന്ന പൊടി എന്നിവയെല്ലാം ഡൽഹിയിലെ വായുമലിനീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്നു. ഈ സ്രോതസ്സുകൾ വായുവിലേക്ക് ഹാനികരമായ കണികകളും വാതകങ്ങളും പുറത്തുവിടുന്നത് തുടരുന്നു. ശൈത്യകാലം അടുക്കുന്തോറും താപനിലയിലുണ്ടാവുന്ന താഴ്ചയും കാറ്റിന്റെ ഗതിമാറ്റവും സ്ഥിതിഗതികൾ ലഘൂകരിക്കാൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

സൂചികയിൽ 400-ന് മുകളിലെന്ന് അടയാളപ്പെടുത്തുന്ന വായു നിലവാരമുള്ള പ്രദേശങ്ങളെ ‘കടുത്ത പ്രശ്‌ന’ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. രാജ്യതലസ്ഥാനം അധികം വൈകാതെ ഈ നിലവാരത്തിലെത്തുമെന്നാണ് ആശങ്ക. നിരവധി നിരീക്ഷകർ ഇതിനകം തന്നെ ഭയപ്പെടുത്തുന്ന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡൽഹിയിലുടനീളമുള്ള 40 സ്റ്റേഷനുകളിൽ ഒരു ഡസനിലധികം സ്റ്റേഷനുകൾ ഞായറാഴ്ച വരെ ‘കടുത്ത’ വിഭാഗത്തിലേക്ക് കടന്നിട്ടുണ്ട്.

ആനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, ദ്വാരക, ജഹാംഗീർപുരി, മുണ്ട്ക, നജഫ്ഗഡ്, ലജ്പത് നഗർ, പട്പർഗഞ്ച്, വിവേക് വിഹാർ, രോഹിണി, പഞ്ചാബി ബാഗ്, വസീർപുർ എന്നിവിടങ്ങളിലെ രണ്ട് സ്റ്റേഷനുകളും എ.ക്യു.ഐ നിലവാരം മോശമാണെന്ന് റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ആനന്ദ് വിഹാർ 436 അഝക ഉള്ള പാക്കിൽ മുന്നിലാണ്, തൊട്ടുപിന്നിൽ രോഹിണി (435), ലജ്പത് നഗർ (430), പഞ്ചാബി ബാഗ് (425) എന്നിവയാണ്. ദേശീയ തലസ്ഥാനത്ത് നിലവിലുള്ള അപകടകരമായ വായുനിലവാര നിലവാരത്തെ അടിവരയിടുന്നതാണ് ഈ കണക്കുകൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.