ആലുവയിലെ നവവധുവിന്റെ മരണം: ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ; യുവതിയുടെ ശരീരം മുഴുവൻ ക്രൂരമായ പീഡനങ്ങളുടെ പാടുകൾ; പരാതിയുമായി പിതാവ് രംഗത്ത്

കൊച്ചി: ആലുവയിൽ നവവധുവിന്റെ മരണം ഭർത്താവിന്റെ ക്രൂരമായ പീഡനത്തെ തുടർന്നെന്ന് വ്യക്തമാകുന്നു. ഭർത്താവ് ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കും ലഹരിയ്ക്കും അടിമയായിരുന്നതായും, യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രൂരനായ ഭർത്താവിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടിയുണ്ടായേക്കും.

Advertisements

ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്നും പിതാവ് ദിൽഷാദ് സലിം പറഞ്ഞു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം നടത്തിയത്. എന്നാൽ, വിവാഹം കഴിഞ്ഞ ശേഷം ക്രൂരമായ മർദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടരമാസമാണ് അവൾ അവിടെ താമസിച്ചത്. ഇത്രയുംനാൾ പുറത്തുപറയാൻ കഴിയാത്തവിധത്തിലുള്ള ലൈം?ഗീക വൈകൃതങ്ങൾക്കാണ് ഇരയായത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദ്ദിച്ചിരുന്നു. യുട്യൂബിൽ വിഡിയോ നിർമ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയിൽ പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അവൾ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച് തിരിച്ച് ഒടിക്കാൻ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിർത്താനും സുഹൈൽ മോഫിയയെ നിർബന്ധിച്ചിരുന്നു, ദിൽഷാദ് പറഞ്ഞു

മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയതെന്നും പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നതെന്നും ദിൽഷാദ് പറയുന്നു. അന്ന് മറ്റൊരാൾക്കൂടി അവിടെ ഉണ്ടായിരുന്നു, ‘കുട്ടിസഖാവ്’, അയാളുടെ പേരറിയില്ല, സഖാവാണ്. ഇയാൾ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് മകൾ പറഞ്ഞിരിക്കുന്നത്. ഈ വ്യക്തിയും സിഐയും ചേർന്നാണ് പരാതി ഒതുക്കിതീർക്കാൻ മുൻകൈയെടുത്തത്. സംഭവത്തിൽ കുട്ടിസഖാവിന്റെ റോൾ അന്വേഷിക്കണമെന്നും സിഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ദിൽഷാദ് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.