തിരുമലയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്താൻ ശ്രമം ; സംഭവത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്ക് നേരെ അക്രമം. തിരുമലയില്‍ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പോലീസില്‍ പരാതി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റിരിക്കുന്നത്.സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആരോപിച്ചു.

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണം എന്ന ആവശ്യമാണ് പോപുലര്‍ ഫ്രണ്ട് ഉന്നയിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ അറുപതോളം വരുന്ന ആര്‍എസ്‌എസ് സംഘം മാരകായുധങ്ങളുമായി പ്രകോപനമൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തലേദിവസവും പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കൊടികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു’ എന്നും ഇവര്‍ ആരോപിക്കുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്.

Hot Topics

Related Articles