കേരളത്തിൽ ഹലാൽ വിരുദ്ധ പ്രചാരണം നടക്കുമ്പോൾ ഹലാൽ ഭക്ഷണം മാത്രം കഴിച്ച് ടീം ഇന്ത്യ! ബീഫും പന്നിയിറച്ചിയും മെനുവിൽ നിന്നും ഒഴിവാക്കി; ‘മറ്റ്’ താല്പര്യങ്ങൾ ഇല്ലെന്ന് ടീം ഇന്ത്യ

ന്യൂഡൽഹി: കേരളത്തിലെ സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി ചർച്ച ചെയ്യുന്ന ഹലാൽ വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിലും. ഇന്ത്യൻ ടീമിന്റെ മെനുവിൽ ഹലാൽ ഭക്ഷണം ഉൾപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇത് കൂടാതെ ബീഫും, പന്നിയിറച്ചിയും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ദേശീയ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശാരീരിക ക്ഷമതയും, മികച്ച ഭക്ഷണ രീതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഭക്ഷണം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മറ്റ് യാതൊരു വിധ താല്പര്യങ്ങളും ഇതിനു പിന്നിലില്ലെന്നും ടീം ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ബീഫിലും, പന്നിയിലും കൊഴുപ്പ് കൂടുതലാണ്. ഇത്തരത്തിൽ കൊഴുപ്പ് കൂടുതലുണ്ടാകുമ്പോൾ സ്വാഭാവികമായും താരങ്ങളുടെ ശാരീരിക ക്ഷ്മതയെയും ഇത് ബാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിന്റെ കാറ്ററിംങ് റിക്വയർമെന്റ് മെനുവിൽ നിന്നും ബീഫും പന്നിയും ഒഴിവാക്കിയിരിക്കുന്നത്. മെനുവിലെ എല്ലാ ഭക്ഷണവിഭവങ്ങളും ഹലാലായിരിക്കണമെന്ന നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹലാൽ എന്നാൽ ഉസ്താദ് തുപ്പിയ ഭക്ഷണമാണ് എന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമ്പോഴാണ് ഇപ്പോൾ ടീം ഇന്ത്യ തന്നെ ഹലാൽ ഭക്ഷണത്തിന്റെ ഭാഗമായിരിക്കുന്നത്.

Hot Topics

Related Articles