ഒന്നര വയസുകാരൻ ആദി ശങ്കരന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഭാവവും താളവും ഒന്നിച്ചതോടെ ശങ്കരഗാനങ്ങൾ സൂപ്പർ ഹിറ്റ്

ആലപ്പുഴ: ഒന്നര വയസുകാരനായ കുട്ടി പാട്ടുപാടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, ആ കുട്ടിയുടെ പാട്ടിൽ താളവും ഭാവവും ഒന്നാകുമ്പോഴാണ് കാര്യങ്ങൾ സൂപ്പർ ഹിറ്റാകുന്നത്. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ രാജീവ് ആനാരിയുടെയും രേഷ്മ രാജീവിന്റെയും മകൻ അയാൻ രാജീവാണ് സോഷ്യൽ മീഡിയകളിൽ താരമാകുന്നത്.
ലയിച്ചു പാട്ട് പാടിയും പാട്ടിനും മേളത്തിനുമൊപ്പം ഡാൻസ് ചെയ്തും സിനിമാതാരങ്ങളെ അനുകരിച്ചുമുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ പാടുന്നത് പുതുമയല്ല എന്നാൽ ആദിശങ്കരൻ എന്ന് വിളിപ്പേരുള്ള അയാൻ രാജീവ് പാടുന്നത് മുഖത്ത് ഭാവം വരുത്തിയും കൈകളുയർത്തി പാട്ടിൽ ലയിച്ചുമാണെന്നുള്ളതാണ് പ്രത്യേകത.വീട്ടുകാർ കൗതുകത്തിനായെടുത്ത വീഡിയോ കുറച്ച് ദിവസങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ് ഈ കൊച്ചു മിടുക്കന്. വാർത്താ ചാനലുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് ഈ കുരുന്ന്.

Hot Topics

Related Articles