ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; വിചാരണക്കായി കൊടിസുനിക്ക് കണ്ണൂർ ജില്ലയിലിലെത്താം

കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂർ ജില്ലയില്‍ പ്രവേശിക്കാൻ അനുമതി നല്‍കി. വിചാരണ ദിവസങ്ങളില്‍ തലശ്ശേരി കോടതിയില്‍ എത്താനാണ് അനുമതി. കോടതിയില്‍ എത്താൻ പരോള്‍ വ്യവസ്ഥയില്‍ ഇളവ് തേടി സുനി അപേക്ഷ നല്‍കിയിരുന്നു. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.

Advertisements

വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് കൊടി സുനി. അതേസമയം, ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.

Hot Topics

Related Articles