മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് ദാരുണാന്ത്യം 

ന്യൂസ് ഡെസ്ക് : മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം മൂന്നാര്‍ പെരിയവരൈക്ക് സമീപമാണ് വാഹനാപകടം. ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനത്തിൻ്റെ ഡ്രൈവര്‍ മുനിയാണ്ടിയാണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്. മരിച്ച മുനിയാണ്ടി മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്നു. 

Advertisements

വാഹനമോടിക്കുന്നതിനിടെ പെരിയവരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് മുനിയാണ്ടി ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞതായി പറയപ്പെടുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 7 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരാൾക്കും   ഗുരുതരമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.

Hot Topics

Related Articles